IndiaNews

ശശികലക്ക് ജയിലില്‍ പ്രത്യേക ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും-ജയില്‍ അധികാരികള്‍ അമ്പരപ്പോടെ

ചെന്നൈ: തനിക്ക് വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും ജയിലില്‍ വേണമെന്ന് ശശികലയുടെ ആവശ്യം. പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം ജയിലില്‍ വേണമെന്നതാണ് ശശികലയുടെ പ്രധാന ആവശ്യം. ഇന്ന് കീഴടങ്ങിയ ശശികല ജയിലധികൃതരോട് തനിക്ക് വേണ്ട സജ്ജീകരണങ്ങള്‍ എന്തൊക്കെയാണെന്ന് ആവശ്യപ്പെടുകയായിരുന്നു.പ്രത്യേക കിടക്കയും ടിവിയും ഉള്ള ഒരു മുറിയാണ് ശശികലക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ ക്ലോസറ്റുള്ള ശൗചാലയ സൗകര്യവും മുഴുവൻ സമയവും ചൂടുവെള്ള ലഭ്യതയും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button