NewsBusiness

തോഷിബ ചെയർമാൻ രാജിവച്ചു

ലോക പ്രശസ്ത ജപ്പാന്‍ കമ്പനിയായ തോഷിബയുടെ ചെയര്‍മാന്‍ ഷിഗനോരി ഷിഗ രാജിവച്ചു. ആണവനിലയ നിർമാണരംഗത്തുള്ള സിബി ആൻഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തതു മൂലം തോഷിബയ്ക്കുണ്ടായ വൻനഷ്ടമാണ് രാജി വെക്കാന്‍ കാരണം. അമേരിക്കന്‍ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് വഴി സിബി ആൻഡ് ഐ സ്റ്റോണ്‍ കമ്പനിയെ ഏറ്റെടുത്തത് മൂലം 630 കോടി ഡോളർ(42000 കോടി രൂപ) നഷ്ടമാണ് തോഷിബയ്ക്കുണ്ടായത്. അതേസമയം ഷിഗ കമ്പനി എക്സിക്യൂട്ടീവ് ആയി തുടരുമെന്നും റിപ്പോർട്ടുണ്ട്.

ആണവോർജ ബിസിനസിലെ ഭീമമായ നഷ്ടം മൂലം പാപ്പരാകുന്നത് ഒഴിവാക്കാൻ തോഷിബ കമ്പ്യൂട്ടര്‍ ചിപ് ബിസിനസ് വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ ബിസിനസ് വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് തോഷിബ.

shortlink

Post Your Comments


Back to top button