NewsIndia

ലോകം ഇനി ഇന്ത്യയുടെ കാൽക്കീഴില്‍ – രണ്ടു സ്വപ്ന പദ്ധതികൾ അടുത്ത രണ്ടു മാസത്തില്‍ , ശുക്രനിലേക്കുള്ള പുതിയ ദൗത്യവും ഉടൻ- ഐ എസ് ആർ ഒ കുതിക്കുന്നു

 

ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് മുന്നിൽ ഇനി സ്വപ്‌ന തുല്യമായ പല പദ്ധതികളും. ശുക്രനിലേക്കുള്ള പുതിയ ദൌത്യമാണ് ഇതില്‍ പ്രധാനം മംഗൾയാന്റെ വിജയത്തിന്റെ ചുവടുപിടിച്ച് ശുക്രനിലേക്കാണ് ഐ.എസ്.ആർ.ഒ അടുത്തതായി കണ്ണുവച്ചിട്ടുള്ളത്. അടുത്ത വർഷം ചാന്ദ്രയാന്റെ രണ്ടാം പതിപ്പും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും.

മാര്‍ച്ചിലും ഏപ്രിലിലുമായി സാർക്ക് ഉപഗ്രഹവും ജി-സാറ്റ് 19-ഉം ആണ് ഐ എസ് ആര്‍ ഒയുടെ അടുത്ത ദൌത്യങ്ങള്‍.വാർത്താവിനിമയ ഉപഗ്രഹമാണ് ജി സാറ്റ്.ജിഎസ്എൽവി മാർക്ക് 2 ആണ് സാർക്ക് ഉപഗ്രഹം വിക്ഷേപിക്കാനുപയോഗിക്കുക.ചാന്ദ്രയാന്റെ മറ്റൊരു പതിപ്പാണ്‌ അടുത്തത്.ഇക്കുറി ഒരു പര്യവേഷണ പേടകം ചന്ദ്രനിലിറങ്ങി നീരീക്ഷണം നടത്തും. ചാന്ദ്രയാൻ 2 ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.

ഐ എസ് ആര്‍ ഒയുടെ നേട്ടങ്ങളെ രാജ്യം അതേ ബഹുമാനത്തോടെയാണ് പിന്തുണയ്ക്കുന്നത്.ബജറ്റിൽ ബഹിരാകാശ ഗവേഷണങ്ങൾക്കുള്ള വിഹിതത്തിൽ 22 ശതമാനം വർധനയാണ് വരുത്തിയിട്ടുള്ളത്.ഇന്ത്യക്ക് മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ആദരവും ഒപ്പം വിദേശ നാണ്യവും നേടിത്തരുന്ന ഗവേഷകര്‍ക്ക് അര്‍ഹിക്കുന്ന മര്യാദയാണ് സര്‍ക്കാരും നല്‍കുന്നത്.

ഓർബിറ്റർ, ലാൻഡർ, റോവർ എന്നീ മൂന്ന് ഭാഗങ്ങളുള്ള ദൗത്യമാണ് ചാന്ദ്രയാൻ 2 വിന് ചന്ദ്രോപരിതലത്തിന് സമാനമായ രീതിയിൽ ഗർത്തങ്ങളും ഗുഹാമുഖങ്ങളും സൃഷ്ടിച്ച് ലാൻഡിങ് സെൻസറുകൾ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. ബാന്ഗ്ലൂരിലെ ശ്രീഹരിക്കോട്ടയില്‍ ആണ് പരീക്ഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button