NewsGulf

സൗദിയിൽ പേമാരി നാശം വിതയ്ക്കുന്നു : ജനങ്ങൾക്ക് മുന്നറിയിപ്പ്

റിയാദ്: അസീര്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ അബഹ, ഖമീസ് മുഷൈത് പ്രദേശങ്ങളെ വെളളത്തിലാഴ്ത്തി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വാഹനത്തില്‍ കുടുങ്ങി കിടന്ന നൂറ് കണക്കിന് ആളുകളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മൂടല്‍മഞ്ഞുള്ളതിനാല്‍ വാഹനങ്ങളുമായി റോഡില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെളളിയാഴ്ച വരെ റിയാദിലും പരിസര പ്രദേശങ്ങളിലും മഴ പെയ്യുമെന്നും താഴ്‌വരകളിലും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങൾ അകന്നുനില്‍ക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button