International

ജഡ്ജിമാരുടെ കെട്ടിടത്തിനു സമീപം സ്‌ഫോടനം; ഒരു കുട്ടി കൊല്ലപ്പെട്ടു .

ജഡ്ജിമാരുടെ കെട്ടിടത്തിനു സമീപം സ്‌ഫോടനം ഒരു കുട്ടി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി തുര്‍ക്കിയിലെ സാന്‍ലിയുര്‍ഫ പ്രവിശ്യയിലെ വിരാന്‍സെഹിറിലെ ജഡ്ജിമാരുടെയും പ്രോസിക്യുട്ടര്‍മാരുടെയും കെട്ടിടസമുച്ചയങ്ങള്‍ക്കു സമീപം ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിലാണ് ഒരു കുട്ടി കൊല്ലപ്പെട്ടത്. 15 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

വിരാന്‍സെഹിറില്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നു ഗവര്‍ണര്‍ ഗണ്‍ഗോര്‍ അസിം ടുനാ അറിയിച്ചെങ്കിലും പോലീസ് വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. തുര്‍ക്കിയിലെ നഗരങ്ങളില്‍ പതിവാകുന്നു.കഴിഞ്ഞ മേയില്‍ വിരാന്‍സെഹിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചിരുന്നു.

shortlink

Post Your Comments


Back to top button