NewsIndia

എ ഐ ഡി എം കെ, എം എൽ എ മാർ വീണ്ടും വരുമോയെന്ന ഭയം-കൂവത്തൂരിലെ റിസോര്‍ട്ട് അടച്ചുപൂട്ടി

 

ചെന്നൈ: തമിഴ്‌നാട് എം എൽ എമാരെ പാര്‍പ്പിച്ച്രാജ്യാന്തര ശ്രദ്ധ നേടിയ കൂവത്തൂരിലെ റിസോര്‍ട്ട് അടച്ചു പൂട്ടി. വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് റിസോര്‍ട്ട് അടച്ചുപൂട്ടിയത്.അറ്റകുറ്റപ്പണികള്‍ക്കായി റിസോര്‍ട്ട് അടച്ചു പൂട്ടുകയാനെന്നാണ് ഉടമകളുടെ വിശദീകരണം.ഇക്കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്കു മാറ്റിയത്.

ഒ. പനീര്‍സെല്‍വം ശശികലയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിറ്റേന്നാണ് അണ്ണാ ഡിഎംകെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റിയത്.ശശികലയുടെ വിശ്വസ്തരായവരെ മാത്രമേ റിസോര്‍ട്ടിനകത്തേക്കു പ്രവേശിപ്പിച്ചിരുന്നുള്ളൂ. ഇന്നു രാവിലെ വിശ്വാസ വോട്ടെടുപ്പിനായാണ് എംഎല്‍എമാരെ പുറത്തുകൊണ്ടുവന്നത്.എന്നാല്‍ എം എല്‍ എ മാര്‍ വീണ്ടും തിരിച്ചെത്തുമെന്ന ആശങ്ക മൂലം ആണ് അധികൃതര്‍ റിസോര്‍ട്ട് അടച്ചു പൂട്ടിയതെന്നാണ് വിവരങ്ങള്‍.

ഇതുവരെ താമസിച്ച ബില്‍ എം എല്‍ എ മാര്‍ സ്വയം കെട്ടണമെന്ന് ശശികല പറഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു.ഗുണ്ടകളടക്കമുള്ളവരുടെ തടവിലാണ് എംഎല്‍എമാരെന്ന പനീര്‍സെല്‍വത്തിന്റെ ആരോപണത്തെത്തുടര്‍ന്നു തഹസീൽദാർ ഉൾപ്പെടെ ഗോൾഡൻ ബേ റിസോർട്ടിലെത്തി എം എൽ എ മാരുടെ മൊഴിയെടുത്തിരുന്നു.

shortlink

Post Your Comments


Back to top button