Automobile

സിറ്റി കീഴടക്കാൻ പുതിയ ഹോണ്ട സിറ്റി എത്തുന്നു

സിറ്റി കീഴടക്കാൻ പുതിയ ഹോണ്ട സിറ്റി 2017 ഉടൻ ഇന്ത്യൻ നിരത്തുകളില്‍ ഓടി തുടങ്ങും. അഡ്വാന്‍സ്ഡ്, എനര്‍ജറ്റിക് ആന്‍ഡ് സ്മാര്‍ട്ട് എന്ന മഹത്തായ ആശയം ഉൾക്കൊണ്ടാണ് നാലാം തലമുറ ഹോണ്ട സിറ്റി നിർമിച്ചിരിക്കുന്നത്. ആധുനിക ഹൈടെക്നോളജി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ്  പുതിയ ഹോണ്ട സിറ്റിയുടെ പ്രധാന പ്രത്യേകത. ആധുനിക സ്പോര്‍ട്ടി ഡിസൈന്‍,  ഇന്റഗ്രേറ്റഡ്, ഇന്‍ലൈന്‍ ഹെഡ്ലാംപ്സ്, ഫോഗ് ലാംപ്സ്, വീതിയേറിയ ടയറുകളുള്ള പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ  എക്സ്റ്റീരിയറും, ഡിജിപാഡ് എന്ന ആധുനിക ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമടക്കമുള്ള ഇന്റീരിയലും കാറിനെ കൂടുതൽ സുന്ദരനാക്കുന്നു. കൂടാതെ അധിക സുരക്ഷാ സവിശേഷതകളും പുതിയ സിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.1 HHH

രാജ്യത്തെ ഏറ്റവും വിജയകരമായ മോഡലാണ് ഹോണ്ട സിറ്റിയെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് ആന്‍ഡ് സിഇഒ യോച്ചിറോ ഉനോ പറഞ്ഞു. കൂടുതൽ ഫീച്ചറുകളുമായെത്തുന്ന പുതിയ ഹോണ്ട സിറ്റി 2017 മിതമായ വിലയ്ക്ക് കൂടുതൽ മൂല്യം നൽകി ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറമെത്തുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട. ഇതിന്റെ പ്രാരംഭ സൂചനയെന്നോണം സിറ്റിയുടെ ബുക്കിംഗ് 5,000 കവിഞ്ഞെന്നാണ് അടുത്തിടെ പുറത്ത് വിട്ട കമ്പനി റിപ്പോര്‍ട്ടുകൾപറയുന്നു.new-honda-city-2017-facelift-images-interior-720x356

1481285033_honda-greiz

shortlink

Related Articles

Post Your Comments

Related Articles


Back to top button