Cricket

ബി.സി.സി.ഐക്കെതിരെ ശ്രീ​ശാ​ന്ത് നി​യ​മ​ന​ട​പ​ടി​ക്ക് ഒരുങ്ങുന്നു

കൊച്ചി: ക്രി​ക്ക​റ്റി​ൽ ആ​ജീ​വ​നാ​ന്ത വി​ലക്കേ​ർപ്പെ​ടു​ത്തി​യ​താ​യി അറിയിച്ചതിനെ തുടർന്ന് ബി.​സി.​സി.​ഐയ്‌ക്കെതിരെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാൻ ശ്രീശാന്തിന്റെ തീരുമാനം. വി​ല​ക്കി​നെ​തി​രെ ബി.​സി.​സി.​ഐ​യു​ടെ താ​ൽക്കാ​ലി​ക ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​നാ​യ വി​നോ​ദ് റാ​യി​ക്ക് ശ്രീ​ശാ​ന്ത് ക​ത്ത് ന​ൽകി​യി​രു​ന്നു. ഇ​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സമീപിക്കാനാണ് തീരുമാനം.

ബി.​സി.​സി.​ഐ എ​ല്ലാ ക​ളി​ക്കാ​രോ​ടും ഒ​രേ നീ​തി പു​ല​ർത്ത​ണ​മെന്നും ത​നി​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും ശ്രീശാന്ത് പറഞ്ഞു. വി​ല​ക്ക് സം​ബ​ന്ധി​ച്ച് ബി.​സി.​സി.​ഐ​യി​ൽനി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം ജി​ല്ല ക്രി​ക്ക​റ്റ് ലീ​ഗി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​മെ​ന്നും ശ്രീ​ശാ​ന്ത് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എന്നാൽ ഇനി കളിക്കാൻ ശ്രീശാന്തിന് കഴിഞ്ഞേക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button