KeralaNews

നെഹ്‌റു കോളേജിൽ വീണ്ടും സംഘർഷം: അധ്യാപകനെ മർദിച്ചതായി പരാതി

തിരുവില്വാമല: പാമ്പാടി നെഹ്‌റു കോളേജ് അധ്യാപകനെ വിദ്യാർഥികൾ മർദിച്ചതായി പരാതി. തുടർന്ന് ബി.ടെക് അധ്യാപകനായ നിതിൻജോ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുമായി ചർച്ച നടത്തിയ ശേഷമേ ക്ലാസുകൾ പുനരാരംഭിക്കൂ എന്ന നിലപാടിൽ അധ്യാപകരും ജീവനക്കാരും കോളേജിലെ ഭാസ്‌കര ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിദ്യാർഥികൾ മോശമായി പെരുമാറുകയും ക്ലാസിൽ കയറാതെ നടക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് അധ്യാപകർ ആരോപിച്ചു. എന്നാൽ മാനേജ്‌മെന്റിനെതിരെ തങ്ങൾ സ്ഥാപിച്ച പോസ്റ്ററുകൾ അധ്യാപകൻ വലിച്ചുകീറിയെന്നും തങ്ങൾ ഇതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും വിദ്യാർത്ഥികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button