NewsIndia

മദ്യലഹരിയിലായ മുന്‍ ക്രിക്കറ്റ് താരം അബോധാവസ്ഥയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഇങ്ങനെ

മുംബൈ: മദ്യലഹരിയിലായ മുന്‍ക്രിക്കറ്റ് താരം അബോധാവസ്ഥയില്‍ ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും ഞെട്ടിപ്പോകും . റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ ഓടിച്ചുകയറ്റിയാണ് ഈ മുന്‍ ക്രിക്കറ്റ് താരം മദ്യലഹരിയില്‍ പരാക്രമം കാട്ടിയത്. . ഇന്ത്യയുടെ അണ്ടര്‍-19 മുന്‍ താരമായ ഹര്‍പ്രീത് സിംഗ് ആണ് പൊലീസിന്റെ പിടിയിലായത്. എന്നാല്‍ വാഹനം തട്ടി ആര്‍ക്കും പരിക്കില്ല. മദ്യലഹരിയിലാണ് ഇയാള്‍ വാഹനം ഓടിച്ചിരുന്നതെന്നാണ് വൈദ്യപരിശോധന റിപ്പോര്‍ട്ട്.

അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 7.15 ഓടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് അമിതവേഗത്തില്‍ താരം ഹ്യൂണ്ടായി സെഡാന്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. റെയില്‍വേ സുരക്ഷ സേന കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞവര്‍ഷം നവംബര്‍ 25നും അന്ധേരിയില്‍ സമാനമായ സംഭവം നടന്നിരുന്നു.
രാജേഷ് യാദവ് എന്ന യുവാവ് റെയില്‍വേ സ്റ്റേഷന്റെ ആറാം പ്ലാറ്റ്‌ഫോമിലേക്ക് ഇന്നോവ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button