KeralaNews

പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച ആള്‍ പിടിയില്‍- കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി :യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് കസ്റ്റഡിയില്‍.അമ്പലപ്പുഴ സ്വദേശി അന്‍വറിനെ കസ്റ്റഡിയില്‍ എടുത്തത് സുനിയെ രക്ഷപെടാൻ സഹായിച്ചതിനാണ്.സുനി അന്‍വറിന്റെ വീട്ടിലെത്തിയിരുന്നതായും പണം ആവശ്യപ്പെട്ടുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്.

കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇനി പിടികൂടാനുള്ള പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ അൻവറിൽ നിന്നും വാങ്ങിയ പണവുമായാണ് രക്ഷപെട്ടത്. ലഭിച്ച തുക കുറവായതിനാൽ ഇവർ സംസ്ഥാനം വിടാൻ സാധ്യതയില്ലെന്ന് നിഗമനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button