India

കളിക്കിടെയുണ്ടായ തര്‍ക്കം : 24 കാരനെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി : പശ്ചിമ ഡല്‍ഹിയിലെ ചവാലയില്‍ 24 കാരനെ ക്രിക്കറ്റ് കളിക്കിടെ വാക്കു തര്‍ക്കത്തിന്റെ പേരില്‍ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. നീരജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം നീരജിനു നേരെ വെടിവയ്ക്കുകയായിരുന്നു. റോഷന്‍പൂരില്‍ നിന്നും ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയിലാണ് കൊല നടന്നത്. നീരജിന്റെ തലയ്ക്കും പുറകു വശത്തുമാണ് വെടിയേറ്റത്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ ക്യാമറിയില്‍ പതിഞ്ഞിരുന്നു.

നീരജ് കൊല്ലപ്പെടുന്നതിന് തലേദിവസം ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close