KeralaNews

ചങ്ങമ്പുഴയുടെ പേരക്കുട്ടിക്ക് എം ജി സർവകലാശാലയിൽ മർദ്ദനം

കോട്ടയം: കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ചങ്ങമ്പുഴയുടെ ചെറുമകനും അധ്യാപകനുമായ ഹരി കുമാറിന് മർദ്ദനമേറ്റതായി പരാതി.ഹരികുമാറിന്റെ നേതൃത്വത്തിൽ കാമ്പസിൽ വച്ച് സർവ്വകലാശാലാ യൂണിയന്റെ നാടകോത്സവം നടന്നിരുന്നു. ഇതു കഴിഞ്ഞു മടങ്ങും വഴി മൂന്നു പേർ പിന്നാലെ വന്ന് ഹരികുമാറിനെ ഇടിച്ചു താഴെയിട്ടു മർദ്ദിക്കുകയായിരുന്നു. ആളുകളെ തിരിച്ചറിയാമെന്നാണ് ഹരികുമാർ പറയുന്നത്.സർവ്വകലാശാലാ സ്റ്റുഡന്റ്‌സ് സർവ്വീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കൂടിയാണ് ഹരികുമാർ.നടപടികളൊന്നുമുണ്ടാകാഞ്ഞതിനേത്തുടർന്ന് അദ്ധ്യാപകർ സർവ്വകലാശാലയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button