Latest NewsKerala

ഭര്‍ത്താവുമായി ചേര്‍ന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങൾക്കും ഫുൾമാർക്ക്! പ്രോ വിസിയുടെ ഭാര്യയുടെ നിയമനവിവാദം

തിരുവനന്തപുരം: കുസാറ്റില്‍ പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് എംജി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സിലറുടെ ഭാര്യക്ക് നല്‍കിയത് 95 ശതമാനം മാര്‍ക്ക്. എംജി സര്‍വകലാശാലാ പിവിസി ഡോ.സി.ടി.അരവിന്ദകുമാറിന്റെ ഭാര്യ ഡോ. കെ.ഉഷയ്ക്കാണ് ഇന്റര്‍വ്യൂവിന് 20ല്‍ 19 മാര്‍ക്കും നല്‍കിയിരിക്കുന്നത്. കുസാറ്റില്‍ എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്ന ആരോപണത്തിനു പിന്നാലെയാണ് ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടി നല്‍കിയെന്ന രേഖകള്‍ പുറത്തുവന്നത്. ഭര്‍ത്താവുമായി ചേര്‍ന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളുടെയും മുഴുവന്‍ മാര്‍ക്കും ഉഷയ്ക്ക് നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അക്കാദമിക് യോഗ്യതയുള്ള ഡോ.സോണി.സി.ജോര്‍ജിന് 5 മാര്‍ക്കാണ് ഇന്റര്‍വ്യൂ ബോര്‍ഡ് നല്‍കിയത്. കുസാറ്റിലെ പരിസ്ഥിതി പഠന വകുപ്പില്‍ 21 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അസോഷ്യേറ്റ് പ്രഫസര്‍ ഡോ.വി.ശിവാനന്ദന്‍ ആചാരിയും പിന്തള്ളപ്പെട്ടവരില്‍പ്പെടുന്നു.പിഎസ്സി അഭിമുഖങ്ങള്‍ക്ക് പരമാവധി 14 മാര്‍ക്കേ (70%) നല്‍കാറുള്ളൂ. ഈ വ്യവസ്ഥയാണ് സര്‍വകലാശാലകളും പിന്തുടരാറുള്ളത് എന്നിരിക്കെയാണ് 95% മാര്‍ക്ക് നല്‍കിയത്. ഇതേസമയം, ഏറ്റവുമധികം അക്കാദമിക് യോഗ്യതയുള്ളയാള്‍ക്ക് ഇന്റര്‍വ്യൂവിനു നല്‍കിയത് വെറും 5 മാര്‍ക്കാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന റിസര്‍ച് സ്‌കോര്‍ ലഭിച്ചയാളെ പിന്തള്ളി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കാന്‍ സ്വീകരിച്ച അതേ നടപടിയാണ് ഇവിടെയും കൈക്കൊണ്ടതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിച്ചു.

അതേസമയം,ഡോ.കെ.ഉഷയുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്നു കുസാറ്റ അധികൃതര്‍ പറയുന്നു്. 2010 ലെ യുജിസി ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാണു നിയമനമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരാണു സിലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്നും കുസാറ്റ് അറിയിച്ചു. എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍, ഭാര്യയ്ക്കു കുസാറ്റില്‍ പ്രഫസറായി നിയമനം ലഭിക്കുന്നതിന് അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ തെറ്റില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെയും നിലപാട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button