NewsInternational

കാമുകി മാപ്പ് അപേക്ഷിച്ചുകൊണ്ട് കാമുകന് അയച്ച കത്ത് വൈറലാകുന്നു

ഫ്‌ളോറിഡ : മാപ്പപേക്ഷിച്ചു കൊണ്ട് തന്റെ മുന്‍ കാമുകി എഴുതിയ കത്തിന് ഗ്രേഡ് നല്‍കിക്കൊണ്ടുള്ള യുവാവിന്റെ ട്വീറ്റ് വൈറലാവുന്നു. സ്റ്റെറ്റ്‌സണ്‍ സര്‍വകലാശാലയിലെ നിക്ക് ലട്‌സ് എന്ന യുവാവാണ് കാമുകിയുടെ കത്തിന് ഗ്രേഡ് നല്‍കിയത്.

പഴയ കാമുകിയില്‍ ിന്നും ഒരു നീണ്ട കത്ത് ലഭിച്ച നിക്ക് അതിന് മറുപടി അയയ്ക്കാതെ കത്തിലെ ചില ഭാഗങ്ങള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു. തന്നെ ചതിച്ചിട്ടില്ലെന്ന വരിക്ക് ശക്തമായ പ്രസ്താവനയാണെന്നും പക്ഷേ അതിനെ സാധൂകരിക്കാനാവശ്യമായ വിശദാംശങ്ങളൊന്നും നിന്റെ കയ്യിലില്ല എന്നാണ് യുവാവ് രേഖപ്പെടുത്തിയത്. 100-ല്‍ 61 മാര്‍ക്കും ഡി ഗ്രേഡുമാണ് നിക്ക് കാമുകിയുടെ കത്തിന് നല്‍കിയത്.

കൂടാതെ നിക്ക് കത്തിന്റെ ഫോട്ടോ എടുത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ മാസം 17-ന് പോസ്റ്റ് ചെയ്ത ഫോട്ടോ ഒരു ലക്ഷത്തിലേറെ തവണ റീ ട്വീറ്റ് ചെയ്യപ്പെടുകയും മൂന്ന് ലക്ഷത്തിലേറെ ലൈക്കുകള്‍ ലഭിക്കുകയും ചെയ്തു. പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പലരും നിക്കിനെ വിമര്‍ശിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്.

shortlink

Post Your Comments


Back to top button