NewsIndia

ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത: അൺലിമിറ്റഡ് ഓഫർ വീണ്ടും നീട്ടുന്നു

റിലയന്‍സ് ജിയോ അൺലിമിറ്റഡ് ന്യൂ ഇയർ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടി. റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ജിയോ പ്രൈം വരിക്കാർക്കെല്ലാം 303 രൂപയ്ക്ക് അൺലിമിറ്റഡ് സർവീസ് ലഭിക്കും. മാർച്ച് ഒന്നിനും 31 നു ഇടയ്ക്ക് 99 രൂപ അടച്ച് പ്രൈം ടൈം ഓഫർ നീട്ടാം. പുതിയ ജിയോ വരിക്കാർക്കും ഈ ഓഫർ നേടാവുന്നതാണ്.

ഏപ്രിൽ ഒന്നു മുതൽ 303 രൂപ അടച്ച് ഒരു മാസത്തേക്ക് ഇപ്പോൾ കിട്ടുന്ന അൺലിമിറ്റഡ് പ്രൈം ടൈം ഓഫർ സ്വന്തമാക്കാം. 99 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ജിയോയുടെ പ്രഖ്യാപിത താരീഫിലേക്ക് ഓഫർ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button