NewsInternational

വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം

മെല്‍ബണ്‍: ചെറുവിമാനം തകർന്നു വീണ് അഞ്ചു പേർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്കാണ് ചെറുവിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് അപകടം നടന്നത്.

ചാര്‍ട്ടര്‍ വിമാനം മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്നു . യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു. അപകട സമയത്ത് വ്യാപാര കേന്ദ്രം തുറന്നിരുന്നില്ല. ജോലിക്കാര്‍ മാത്രമാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ജോലിക്കാര്‍ക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button