Latest NewsNewsInternational

ആകാശച്ചുഴിയില്‍ പെട്ട് ആടിയുലഞ്ഞ് വിമാനം:22 പേര്‍ക്ക് സുഷുമ്‌നാ നാഡിക്കും 6 പേര്‍ക്ക് തലച്ചോറിനും പരിക്ക്

സിങ്കപ്പൂര്‍: ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 22 യാത്രക്കാര്‍ക്ക് സുഷുമ്‌നാനാഡിക്ക് പരിക്ക്. രണ്ടുവയസ്സുള്ള കുഞ്ഞിനടക്കം ആറുപേര്‍ക്ക് മസ്തിഷ്‌കത്തിലും തലയോട്ടിക്കും പരിക്കേറ്റു. ഇരുപതുപേര്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. 83കാരനാണ് ചികിത്സയില്‍ കഴിയുന്നവരില്‍ പ്രായംകൂടിയ വ്യക്തി.

Read Also: 50,000 വര്‍ഷം പഴക്കമുള്ള വൈറസുകള്‍ ഇന്നും മനുഷ്യരില്‍

ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആര്‍. വിമാനമാണ് 10 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആകാശച്ചുഴിയില്‍പ്പെട്ടത്. സീറ്റ് ബെല്‍റ്റിടാതിരുന്നവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. ഈ പശ്ചാത്തലത്തില്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് സീറ്റ്‌ബെല്‍റ്റ് നിയമം കര്‍ശനമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button