Kerala

നടി ആക്രമിക്കപ്പെട്ട സംഭവം: മഞ്ജുവാര്യര്‍ സമരവുമായി സെക്രട്ടേറിയറ്റിനുമുന്നില്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രശസ്ത നടി മഞ്ജു വാര്യര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നിരാഹാര സമരവുമായി എത്തുന്നു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടി രംഗത്തെത്തുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടി തുടങ്ങിയതായുള്ള വിവരമാണ് പുറത്തുവരുന്നത്.

ലോ അക്കാദമി സമരത്തിന്റെ മാതൃകയില്‍ ബി.ജെ.പിയും സി.പി.ഐയും കൈകോര്‍ക്കുന്ന സമരമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് മഞ്ജു നേരത്തെ പറഞ്ഞത്. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് മഞ്ജു പറയുന്നത്.

പള്‍സര്‍ സുനി വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്നാണ് ആരോപണം. അതിനാല്‍ പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്‍മാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ആവശ്യം ഉയര്‍ന്നത്. മഞ്ജു സമരം തുടങ്ങിയാല്‍ ബി.ജെ.പി പിന്തുണ നല്‍കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button