India

വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്ന ചൊല്ല് എപ്പോഴും ഇപ്പോഴും സത്യം തന്നെ: ഒരു വഴിയാത്രക്കാരന് സംഭവിച്ചത്‌

വാഹനയാത്രക്കാരെക്കാളും ഇപ്പോള്‍ സൂക്ഷിക്കേണ്ടത് കാല്‍നടയാത്രക്കാരാണ്. എപ്പോഴാണ് അപകടം സംഭവിക്കുക എന്നു പറയാന്‍ പറ്റില്ല. ഇവിടെ സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. വാഹനത്തിന്റെ ടയര്‍ ഊരി അപകടം ഉണ്ടാകുകയായിരുന്നു.

എന്നാല്‍, അപകടം ഉണ്ടായത് വാഹനത്തില്‍ ഉള്ളവര്‍ക്കല്ല. വഴിയെ നടന്നുപോയ ഒരു യുവാവിനാണ്. പ്രധാന റോഡില്‍ നിന്നു കുറച്ചകലെയുള്ള റോഡില്‍ കൂടി സുഹൃത്തിനൊപ്പം നടന്നു പോയ യുവാവിനാണ് എട്ടിന്റ പണി കിട്ടിയത്. പെട്ടെന്നു ദൂരേ റോഡില്‍ നിന്ന് പാഞ്ഞെത്തിയ ടയര്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ടയര്‍ തലയ്ക്കു പിന്നില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവ് ബോധരഹിതനായി. വഴിയോരത്തെ സിസി ടിവിയിലാണു ദൃശ്യങ്ങള്‍ പതിഞ്ഞത്. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button