News

സൈബര്‍ ഡോം പരാജയം; ഫേസ്ബുക്ക് പേജുകളിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവം

കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രതയും സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നു എന്നു പറയുമ്പോഴും ഓണ്‍ലൈനില്‍ പരസ്യമായ പെണ്‍വാണിഭം സജീവമായി തുടരുന്നു.സൈബര്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ ടെക്‌നോ പാര്‍ക്കിന്റെ സഹകരണത്തോടെ പോലീസ് ഏര്‍പ്പെടുത്തിയ സൈബര്‍ ഡോം പ്രവര്‍ത്തനം പരാജയമാവുകയാണ്.

അശ്ലീലം പങ്കുവയ്ക്കാനായി ഫേസ്ബുക്കില്‍ മാത്രമായി പതിനായിരക്കണക്കിന് ഗ്രൂപ്പുകളാണുള്ളത്. ഇതില്‍ മലയാളികളുടേത് മാത്രം ആയിരക്കണക്കിന് പേജുകള്‍ വരും. ഈ ഗ്രൂപ്പുകളിലെ അഡ്മിനും ഭൂരിഭാഗം അംഗങ്ങളും ഫേക്ക് ഐ.ഡി. യിലുള്ളവരാണ്. പെണ്‍കുട്ടികളുടെ പേരിലാണ് ഭൂരിഭാഗം ഫേക്ക് ഐ.ഡി.കളും.
പെണ്‍വാണിഭത്തിനും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാനും സംഭാഷണങ്ങള്‍ക്കുമായി സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. നിത്യേന ഇവ പെരുകുന്നുമുണ്ട്.ചാറ്റിങ്ങില്‍ വിശ്വസിച്ച് പെണ്‍കുട്ടികള്‍ അയച്ച സ്വകാര്യ ചിത്രങ്ങളും ഗ്രൂപ്പുകളില്‍ പരസ്യമാക്കാറുമുണ്ട്. ചില ഗ്രൂപ്പുകളില്‍ പെണ്‍കുട്ടികളുടെ വാട്‌സ് ആപ്പ് നമ്പറുകളും ഷെയര്‍ ചെയ്യപ്പെടുന്നു.

പൊതു സ്ഥലങ്ങളില്‍ പരസ്യമായി ഇരിക്കുന്ന സുഹൃത്തുക്കളെപ്പോലും സദാചാര പോലീസുകാര്‍ ഉപദ്രവിക്കുമ്പോള്‍ വലിയ അപകടമുണ്ടാക്കുന്ന ഓണ്‍ലൈന്‍ അശ്ലീല പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം പോലും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button