Kerala

ഐഎന്‍ടിയുസി മുന്‍ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: ഐഎന്‍ടിയുസി മുന്‍ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി വീട്ടില്‍ കയറി മലപ്പുറം നിലമ്പൂരില്‍ മുണ്ടമ്പ്രം മുഹമ്മദലിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് വിവരം.

മുഹമ്മദലിയുടെ സുഹൃത്താണ് പ്രതി. ഇയാളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. മുഹമ്മദലിയും സുഹൃത്തും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രാത്രിയില്‍ വീട്ടിലെത്തിയ സുഹൃത്തും മുഹമ്മദലിയും തമ്മില്‍ സംസാരത്തിനിടെ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ സുഹൃത്ത് മുഹമ്മദലിയേയും ഭാര്യയേയും വെട്ടുകയുമായിരുന്നു.

ഉടന്‍തന്നെ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മുഹമ്മദലിയെ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button