NewsIndia

യു പി യിൽ ബിജെപി ഭരണം നേടും – രാജ് നാഥ്‌ സിംഗ്

ലക്നൗ: ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലും ബിജെപി ഭരണം നേടിയത് പോലെ ഉത്തർപ്രദേശിൽ ബിജെപി ഭരണം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രാദേശിക വിഷയങ്ങളാകും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്ര സീറ്റുകള്‍ കിട്ടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ 250 സീറ്റില്‍ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയെ ബിജെപി തെരഞ്ഞെടുക്കും.ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇതുവരെ ഉയർത്തിക്കാട്ടിയിട്ടില്ല. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും. ഞാനും അതില്‍ അംഗമാണ്. ഞങ്ങള്‍ ഒരുമിച്ചിരുന്നു തീരുമാനമെടുക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button