NewsIndia

വന്‍ വിമാനദുരന്തം ഒഴിവായി-സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.വെള്ളിയാഴ്ച വൈകിട്ട് 142 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ റണ്‍വേയുടെ ബാക്ക്‌ട്രാക്കില്‍ എത്തിയിരുന്നു.ഇത് ശ്രദ്ധിക്കാതെ എയര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്പൈസ് ജെറ്റിന് റണ്‍വേയിലേക്ക് പുറപ്പെടാന്‍ നിര്‍ദേശം ലഭിച്ചു.

ഇതിനകം തന്നെ ഇന്‍ഡിഗോയ്ക്കും റണ്‍വേയില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിരുന്നു.  സെക്കന്‍റുകള്‍ക്കുള്ളില്‍ പിഴവ് മനസ്സിലാക്കിയ കണ്‍ട്രോളര്‍ സ്‌പൈസ് ജെറ്റ് പൈലറ്റിന് നിര്‍ദേശം നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.എന്നാൽ ഇതിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button