Kerala

കുറവന്‍ മലയില്‍ നിന്നും പാറക്കഷണങ്ങള്‍ അടര്‍ന്നു വീണ് ഇടുക്കി അണക്കെട്ടിന് ക്ഷതം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്

ഇടുക്കി : ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന കുറവന്‍ മലയില്‍ നിന്നും കുറവന്‍ മലയില്‍ നിന്നും പാറക്കഷണങ്ങള്‍ അടര്‍ന്നു വീണ് ഇടുക്കി അണക്കെട്ടിന് ക്ഷതം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. അണക്കെട്ടിനടിയില്‍ ഗാര്‍ഡ് റൂമിന് സമീപത്തേക്കാണ് കൂറ്റന്‍ പാറക്കഷണം പതിച്ചത്. ഗാര്‍ഡ് റൂമില്‍ നിന്നും പോലീസുകാരും അണക്കെട്ട് ജീവനക്കാരും പരിശോധനകള്‍ക്ക് എത്തുന്ന സമയവുമായിരുന്നു. അവധി ദിവസമായതിനാല്‍ ധാരാളം വിനോദ സഞ്ചാരികള്‍ പ്രദേശത്ത് എത്തേണ്ടതായിരുന്നു.

എന്നാല്‍, അപകടം നടക്കുന്ന സമയത്ത് പരിസരത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. ഗ്യാലറിയിലേയ്ക്കുള്ള ഗോവണിയും സംരക്ഷണ ഭിത്തികളും അപകടത്തില്‍ തകര്‍ന്നു. അണക്കെട്ടിന്റെ പ്രധാനഭാഗത്ത് പാറ പതിച്ചയിടത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അത് അണക്കെട്ടിന്റെ ബലത്തെ ബാധിക്കുന്നതല്ലെന്നും എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button