NewsIndia

ചൊവ്വാഴ്ച ബാങ്ക് സമരം

ന്യൂഡല്‍ഹി:ഒരു വിഭാഗം തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതിനാല്‍ ഇന്ത്യയില പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച തടസപ്പെടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയനുകളുടെ സംയുക്തസമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് 28 ന് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

പ്രമുഖബാങ്കുകളായ എസ്ബിഐയും അനുബന്ധ ബാങ്കുകളും പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ ചൊവ്വാഴ്ചത്തെ സമരം ഇടപാടിനെ ബാധിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

ഈ മാസം 21ന് ചീഫ് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരത്തിന് യൂണിയനുകള്‍ ആഹ്വാനം ചെയ്തത്.ന്യൂ ജനറേഷന്‍ ബാങ്കുകള്‍ സമരത്തിനില്ലെങ്കിലും പൊതുമേഖലാ ബാങ്കുകളിലെ സമരം ചില ഇടപാടുകള്‍ വൈകാന്‍ ഇടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button