IndiaNewsCrime

കലികാലം തന്നെ! രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടികള്‍ …

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി സ്ത്രീപീഡകരുടെ ഇഷ്ടതാവളമാണെന്ന് കുറച്ചുനാളായുള്ള ആക്ഷേപമാണ്. നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. മിക്കവാറും കേസുകളില്‍ ക്രൂരന്‍മാരായ പ്രതികള്‍ പിടിയിലായിട്ടുമുണ്ട്. എന്നാല്‍ രണ്ടാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികളാണ് പ്രതികളന്നറിയുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വയ്ക്കും.

രണ്ടു മുതിര്‍ന്ന പെണ്‍കുട്ടികളാണ് രണ്ടാം ക്ലാസുകാരിക്ക് നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തിയത്. ഇതില്‍ ഒരാള്‍ ഒന്‍പതാം ക്ലാസുകാരിയാണ്. ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നതെങ്കിലും ഈ വില്ലത്തിക്ക് പ്രായം 18 ഉണ്ട്. പല ക്ലാസുകളിലും പലവട്ടം തോറ്റു തോറ്റു പഠിക്കുകയാണ് ഈ യുവതി.

കേസില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവളുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയിലെ മോത്തി നഗറിലാണ് സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശിശു പീഡകര്‍ കസ്റ്റഡിയിലായത്. രണ്ടു പെണ്‍കുട്ടിളും ചേര്‍ന്ന് പല തവണ കൊച്ചു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടത്രെ.

shortlink

Post Your Comments


Back to top button