NewsTechnology

ആ പഴയ നോക്കിയ വീണ്ടും എത്തുന്നു; കൂടുതല്‍ പുതുമയോടെ

ന്യൂഡല്‍ഹി: നോക്കിയ എന്നത് മൊബൈല്‍ ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഫോണ്‍ ആണ്. സെല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ പലരും ആദ്യം സ്വന്തമാക്കിയത് നോക്കിയയുടെ ഫോണുകളാണ്. നോക്കിയയുടേതായി പല ജനപ്രിയ മോഡലുകളും വിപണിയിലെത്തിയെങ്കിലും ഏറ്റവും കൂടുതല്‍ പേരുടെ മനില്‍ ചേക്കേറിയത് നോക്കിയ 3310 ആണ്. ആ ഫോണ്‍ വീണ്ടും വിപണിയില്‍. നാലു നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണുകള്‍ക്ക് വില ആഗോള വിപണിയില്‍ 49 യൂറോയാണ്. ഏകദേശം 3300 ഇന്ത്യന്‍ രൂപ.

ഡ്യൂവല്‍ സിം ഫോണാണെങ്കിലും വിരല്‍കൊണ്ട് കുത്തുന്ന ഫിസിക്കല്‍ കീ ബോര്‍ഡാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഡിസ്‌പ്ലേ കളറാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി 22 മണിക്കൂര്‍ സംസാരിക്കാന്‍ കഴിയുന്നത്ര ബാറ്ററി ബാക്ക്അപ്പ് ഉണ്ടെന്ന് കമ്പനി പറുന്നു. 2 എംപി ക്യാമറയുള്ള ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡാണുള്ളത്.

നോക്കിയ 3310 ആദ്യം എത്തിയത് 2000 -ല്‍ ആണ്. ലോകത്ത് ഏറ്റവും അധികം വിറ്റഴിയപ്പെട്ട ഫോണ്‍. 12.6 കോടി നോക്കിയ 3310 ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

shortlink

Post Your Comments


Back to top button