Gulf

കെട്ടിടത്തിന്റെ പതിനേഴാം നിലയില്‍ നിന്ന് യുവതി വീണു മരിച്ചു

ഷാര്‍ജ: കെട്ടിടത്തിന്റെ പതിനേഴാം നിലയില്‍ നിന്ന് യുവതി വീണു മരിച്ചു. ഷാര്‍ജയിലാണ് സംഭവം നടന്നത്. ഇറാനിയന്‍ യുവതിയാണ് മരിച്ചത്. അല്‍ താവൂന്‍ ഏരിയയിലെ എഐ സാസ് ടവറിലെ താമസക്കാരിയാണ് മരിച്ച യുവതി.

താഴേക്ക് വീണ യുവതി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കാല്‍ വഴുതി വീണതാണോ, ആരെങ്കിലും കൊന്നതാണോ എന്ന് വ്യക്തമല്ല. മൃതദേഹം ഷാര്‍ജ പോലീസിന്റെ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിയുടെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button