NewsIndia

വിദ്യാര്‍ഥികളുടെ രക്തം വിറ്റ് പണം തട്ടിയ ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി

ഭോപ്പാൽ: വിദ്യാര്‍ഥികളുടെ രക്തം വിറ്റ് പണം തട്ടിയ ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി. സർക്കാർ റെസിഡൻഷ്യൽ കോളേജിലേ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച വാർഡൻ ബൈദേഹി താക്കൂറിനെയാണ് പുറത്താക്കിയത്. മദ്ധ്യപ്രദേശിലെ ഗദ്ദയിൽ ആദിവാസി പെൺകുട്ടികൾക്കായുള്ള റെസിഡൻഷ്യൽ സ്കൂളിലെ വാർഡനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

രണ്ട് പെൺകുട്ടികൾ വാർഡന് പണം നൽകുന്നതിനായി പ്രാദേശിക ആശുപത്രിയിൽ രക്തം വിൽക്കാനെത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മദ്ധ്യപ്രദേശ് പട്ടികതജാതി/പട്ടികവർഗ കമ്മിഷൻ അസിസ്റ്റന്റ് കമ്മിഷണർ സംഭവത്തിൽ ഇടപെടുകയും വാർഡന് എതിരെ അച്ചടക്കനടപടി സ്വീകരിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button