Devotional

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ മന്ത്രങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ മന്ത്രം ജപിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂട്ടങ്ങളോ ആണ് മന്ത്രങ്ങള്‍. എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍നിന്നാണ് പിറക്കുന്നത്. അറിയാത്ത മന്ത്രങ്ങളോ, ഗുണങ്ങള്‍ അറിയാത്തതോ, തെറ്റായതോ ആയ മന്ത്രങ്ങള്‍ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാക്കും. അതിനാല്‍ വളരെ കൃത്യമായും ഉച്ചരിക്കേണ്ട രീതിപോലെയും തന്നെ മന്ത്രങ്ങള്‍ ഉച്ചരിക്കണം.

മന്ത്രജപം നടത്തുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കണം. മന്ത്രജപത്തിന് മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം. വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രം തന്നെ നിത്യവും ജപിക്കുന്നത് ഉത്തമമാണ്. പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താം. മന്ത്രങ്ങൾ ഒരിക്കലും മാറി മാറി ഉച്ചരിക്കരുത്. കറകളഞ്ഞ ഈശ്വരവിശ്വാസം, സ്‌നേഹം, ക്ഷമ, ഉത്തമസ്വഭാവം, സമാധാനം, നിശ്ചയദാര്‍ഢ്യം, സമയം, നിരാഹാരം എന്നിവ മന്ത്രം ഉച്ചരിക്കുന്ന വേളയിൽ പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button