NewsIndia

യുവതിയെ ജീവനോടെ ചിതയില്‍ ദഹിപ്പിച്ചു

അലിഗഢ്: ഉത്തര്‍പ്രദേശില്‍ യുവതി ജീവനോടെ ദഹിപ്പിച്ചെന്ന് കണ്ടെത്തി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുപത്തൊന്നുകാരിയായ നോയ്ഡ സ്വദേശിനിയെയാണ് ജീവനോടെ ദഹിപ്പിച്ചത്. നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ യുവതി മരിച്ചെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പക്ഷെ ചിതയില്‍ വെക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ സഹോദരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

യുവതി ശ്വാസകോശത്തിലെ അണുബാധ മൂലം മരിച്ചതായി ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ ദേഹം ഭര്‍ത്താവും സൃഹൃത്തുക്കളും ചേര്‍ന്ന് അലിഗഢ് ജില്ലയിലേക്ക് കൊണ്ടുപോകുകയും രാത്രി എട്ടോടെ ദഹിപ്പിക്കുകയും ചെയ്തു. പക്ഷെ സംഭവത്തില്‍ സംശയം തോന്നിയ യുവതിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലീസ് എത്തി ദഹിപ്പിക്കുന്നത് തടയുകയും 70 ശതമാനത്തോളം കത്തിയ യുവതിയുടെ ദേഹം ചിതയില്‍ നിന്നെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. ചിതയില്‍ വെക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരിക്കുന്നത്.

യുവതിയുടെ ശ്വാസനളത്തില്‍ നിന്നും കത്തിയ വസ്തുക്കള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെടുത്തു. ജീവനോടെ കത്തിക്കുമ്പോഴാണ് ഇത്തരം വസ്തുക്കള്‍ ശ്വാസനാളിയില്‍ ഉണ്ടാവുക. ജീവനോടെ കത്തിക്കുന്നതില്‍ ഉണ്ടായ ഷോക്കിലാണ് യുവതി മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയുടെ ശരീരം തന്നെയാണ് ഇതെന്ന ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button