Nattuvartha

പത്തനംതിട്ടയില്‍ സ്വകാര്യ ബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി അകമ്പടി സേവിക്കുന്നതായി പരാതി : ഈ പരിപാടി തുടരാനാണ് ഭാവമെങ്കില്‍ ബസുകള്‍ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ച

തിരുവല്ല; നഷ്ടത്തിൽ ഓടുന്ന കെഎസ്ആര്‍ടിസിക്ക് മരണമണി മുഴക്കുകയാണ് സർക്കാരും ജീവനക്കാരും ചെയ്യുന്നതെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു. ജീവനക്കാരും ഉന്നതരാഷ്ട്രീയ ബന്ധമുള്ള പത്തനംതിട്ടയിലെ സ്വകാര്യ ബസ് മുതലാളിമാരും ഒത്തുകളിച്ചാണ് പത്തനംതിട്ടയിലെ ബസ് സർവിസുകൾ നടത്തുന്നത് . കഴിഞ്ഞ കുറെ നാളുകളായി പ്രൈവറ്റ് ബസുകൾക്കു ട്രാൻസ്‌പോർട് ബസുകൾ അകമ്പടി സേവിക്കുന്ന കാഴ്ചയാണ് ജില്ലയിൽ കാണുന്നത്. പ്രൈവറ്റ് ബസുകൾക്കു ഭീക്ഷണിയായി തിരുവല്ല പത്തനംതിട്ട റൂട്ടിൽ സർവിസ് നടത്തിയിരുന്ന ലോ ഫ്ലോർ ബസുകൾ കട്ടപുറത്താക്കിയും സർവീസ് തുടങ്ങും മുൻപ് പ്രൈവറ്റ് ബസ് ജീവനക്കാർക്കു ഫോൺ സന്ദേശങ്ങൾ നൽകിയും ജീവനക്കാർ പ്രൈവറ്റ് ബസ് ജീവനക്കരെ സഹായിക്കുകയാണ്. ജില്ലയിൽ സർവീസ് നടത്തുന്ന നിരവധി പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ് ഇല്ല. ഭൂരിപക്ഷം ബസുകളും സമയക്രമം പാലിക്കുന്നതുമില്ല. പ്രൈവറ്റ് ബസ് മുതലാളിമാരെ സഹായിക്കാന്‍ വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒത്തുകളിച്ചാല്‍ ബസുകള്‍ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button