KeralaNews

എല്‍പി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

ചെറുകുന്ന്: സർക്കാർ എൽ.പി.സ്‌കൂളിലെ രണ്ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ.ഒരു വർഷം മുൻപ് രണ്ടു മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കണ്ണാടിപ്പറമ്പ് വയപ്രം സ്വദേശിയായ അദ്ധ്യാപകൻ രജിത്തി(34)നെ വളപട്ടണം സിഐ അറസ്റ്റു ചെയ്തത് സ്ഥലം മാറിപ്പോയ സ്ഥലത്തു നിന്ന്. ഇപ്പോൾ നാറാത്ത് ചെറുവാക്കര എൽ.പി.സ്‌കൂൾ അദ്ധ്യാപകനായി ജോലി നോക്കുകയായിരുന്നു.

കുട്ടികളുടെ രക്ഷിതാക്കൾ അന്നേ പോലീസിൽ പരാതിപ്പെട്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം കേസ് ഒതുക്കിത്തീർത്തതായി ആരോപണം ഉണ്ട്. എന്നാൽ കുട്ടികൾക്ക് ഈ വർഷം സ്‌കൂളിൽ നൽകിയ കൗൺസലിങ്ങിലാണ് രജിത് പീഡിപ്പിച്ച കാര്യം കുട്ടികൾ വെളിപ്പെടുത്തിയത് തുടർന്ന് ബാലാവകാശ കമ്മീഷനിൽ രക്ഷിതാക്കൾ പരാതി നൽകുകയും, കേസ് അന്വേഷണത്തിൽ സംഭവം ശരിയാണെന്നു മനസ്സിലാക്കിയ പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button