Kerala

കൊക്കെയിന്‍ കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോവിനെ വിചാരണ ചെയ്യും

കൊച്ചി: കൊക്കൈന്‍ കേസില്‍ നടന്‍ ഷൈന്‍ ചാക്കോവിനെ പോലീസ് വിചാരണ ചെയ്യും. 15 ന് നടപടികള്‍ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഷൈന്‍ ടോം ചാക്കോയെ കൂടാതെ ഡ്രൈവ് ഗ്രീന്‍ റോസ് ഫ്‌ളാറ്റിലെ താമസക്കാരിയായ കോഴിക്കോഴി മാങ്കാവ് സ്വദേശിനി രേഷ്മ രംഗസ്വാമി, സംവിധായക ബ്‌ളസി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്‌നേഹ ബാബു, നൈജീരിയന്‍ സ്വദേശി ഒക്കാവോ ചിഗോസി കോളിന്‍സ്, ജസ്ബീര്‍ സിംഗ്, പ്രഥ്വിരാജ് എന്നിവരാണ് മറ്റ് പ്രതികള്‍.

പ്രതികളെ നേരത്തെ തന്നെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണ്. കൊക്കൈന്‍ ഉപയോഗിച്ചതിന്റെ പേരിലും ഗൂഢാലോചന നടത്തിയതിന്റെ പേരിലുമായിരിക്കും വിചാരണ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button