Latest NewsIndiaNews

ആഡംബര കാറില്‍ ലഹരിമരുന്ന് വില്‍പ്പന: മുന്‍ ദേശീയ ഗുസ്തി താരം അറസ്റ്റില്‍

ന്യൂഡല്‍ഹി: ആഡംബര കാറില്‍ ഹാഷിഷ് വില്‍പ്പന നടത്തിയ മുന്‍ ദേശീയ ഗുസ്തി താരം അറസ്റ്റില്‍. ഹനുമാന്തെ (30), കൂട്ടാളി അദ്നാന്‍ അഹമ്മദ് (32) എന്നിവരെയാണ് നോര്‍ത്ത് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ‘മലാന ക്രീം’ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also:സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഹിമാചല്‍ പ്രദേശിലുള്ള ഗ്രാമത്തില്‍ നിന്ന് മലാന ക്രീം വാങ്ങി ഡല്‍ഹിയിലും മറ്റും വില്‍ക്കുകയാണ് ഇവരുടെ രീതി. ഇരുവരെയും കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വസീറാബാദ് മേല്‍പ്പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ പൊലീസ് തടങ്ങു.

പരിശോധനയില്‍ ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീം കണ്ടെടുത്തു. കാറില്‍ ഉണ്ടായിരുന്ന മുന്‍ ദേശീയ ഗുസ്തി താരം ഹനുമാന്തെ കൂട്ടാളി അദ്നാന്‍ അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button