
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജൻ്റെ മൊഴി. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസ്സപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. തെക്കോട്ടിറക്ക സമയത്ത് പൊലീസിൻറെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ മൊഴി നൽകി
രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിഹരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന നിർദ്ദേശവും നൽകി. എന്നാൽ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും ചെയ്തില്ല. നമ്പറിന് പുറമെ പേഴ്സണൽ നമ്പരിൽ വിളിച്ചപ്പോളും എടുത്തില്ലെങ്കിൽ മന്ത്രിയുടെ മൊഴിയിലുണ്ട്. ഡി.ജി.പി.യുടെ സംഘം അടുത്ത ആഴ്ച എം.ആർ. അജിത്കുമാറിൻറെ മൊഴിയെടുക്കും.
പരം തടസ്സപ്പെട്ടിട്ടും എഡിജിപി ഇടപെട്ടില്ലെങ്കിൽ ഇത് ഗുരുതര വീഴ്ചയായിരിക്കുമെന്ന് ഡിജിപിയുടെ ആദ്യ റിപ്പോർട്ട്. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എഡിജിപിക്കെതിരെയായിരിക്കുമെന്നാണ് സൂചന. മന്ത്രിയുടെ വിമർശനത്തിന് പിന്നാലെ അടുത്ത ആഴ്ച നോട്ടീസ് നൽകി എഡിജിപിയിൽ നിന്ന് വിശദമായ മൊഴി എടുക്കാനാണ് തീരുമാനം.
തൃശൂർ പൂരം വിവാദത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ പ്രസ്താവന .
Post Your Comments