
തിരുവാരൂര്‍ : തമിഴ്‌നാട് തിരുവാരൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ തിരുവാരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പോയ ഏഴംഗ സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. വാന്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Post Your Comments