KeralaNews

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

കണ്ണൂർ ; ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കണ്ണൂരിലെ പയ്യന്നൂര്‍ ദേശീയ പാതയിലെ സുദര്‍ശിതം ജ്വല്ലറിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെ  നടന്ന കവര്‍ച്ചയിൽ  രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പൂജാ സ്വർണം വാങ്ങാനെന്ന പേരിൽ ബൈക്കിലെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കളാണ് കവര്‍ച്ച നടത്തിയതെന്ന് സിസിടിവി  ദൃശ്യങ്ങളിൽ വ്യക്തമായി.

കവർച്ച നടന്ന സമയം ജ്വല്ലറിയുടമ സതീശന്‍ മാത്രമായിരുന്നു ജ്വല്ലറിയിലുണ്ടായിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പരിശോധിച്ചതിനു ശേഷം വെള്ളി ആഭരണങ്ങളുമായി യുവാക്കൾ മടങ്ങി. രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പയ്യന്നൂർ പോലീസിനെ വിവരമറിയിച്ചു. ഉടമയുടെ പരാതിയില്‍ അന്വേഷണം ശക്തമാക്കിയതായി പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button