KeralaNews

വൈദികന്റെ ബലാത്സംഗം : മാനന്തവാടി രൂപതാവക്താവ് ഒളിവില്‍ : സ്ഥാനത്തു നിന്നും മാറ്റി

മാനന്തവാടി : കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയുടെ കുഞ്ഞിന്റെ ദത്തെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍പ്പെട്ട മാനന്തവാടി രൂപത വക്താവ് ഫാ. തോമസ് തേരകത്തിനെ മാറ്റി. കേസിലെ കുറ്റാരോപിതരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നു രൂപത വ്യക്തമാക്കി. സംഭവത്തില്‍ വീഴ്ച വരുത്തിയെന്നു പൊലീസ് കണ്ടെത്തിയ വയനാട് ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) അധ്യക്ഷന്‍ കൂടിയാണ് ഫാ. തോമസ് തേരകം. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനധികൃതമായി സൂക്ഷിച്ചുവെന്നാണ് വയനാട് ശിശുക്ഷേമ സമിതിക്കെതിരായ ആരോപണം.

ഇതേത്തുടര്‍ന്ന് കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന സൂചന ലഭിച്ചതോടെ ഫാ. തോമസ് തേരകവും സിഡബ്ല്യുസി കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റിയും ഒളിവില്‍പ്പോയെന്നു റിപ്പോര്‍ട്ടുണ്ട്. ഇരുവരെയും ശിശുക്ഷേമ സമിതിയില്‍നിന്നു പുറത്താക്കുന്ന ഉത്തരവ് സര്‍ക്കാര്‍ നാളെ പുറപ്പെടുവിച്ചേക്കും.

അതേസമയം, വയനാട് ശിശുക്ഷേമ സമിതിക്കെതിരെ വൈത്തിരിയിലെ ദത്തെടുപ്പു കേന്ദ്രം അധികൃതര്‍ രംഗത്തെത്തി. സ്ഥാപനത്തോടു വിശദീകരണം തേടിയെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവന തെറ്റാണ്. നവജാതശിശുവിനെ ലഭിച്ച വിവരം ശിശുക്ഷേമ സമിതിയെ ഫോണിലൂടെ അറിയിച്ചിരുന്നെന്നും ദത്തെടുപ്പുകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ദത്തെടുപ്പുകേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് ശിശുക്ഷേമ സമിതിയുടേതെന്നും അവര്‍ ആരോപിച്ചു.

നേരത്തേ, പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവയ്ക്കാനും കുറ്റകൃത്യം മറയ്ക്കാനും ശ്രമിച്ചതിനുപിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്നു വ്യക്തമായിരുന്നു. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കുഞ്ഞിനെ വയനാട് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. റജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിനുപകരം 18 എന്നെഴുതിച്ചേര്‍ക്കുകയായിരുന്നു. ഫെബ്രുവരി ഏഴാം തീയതി എത്തിച്ച കുഞ്ഞിനെ 20 നാണ് അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കിയത്. എസ്.എസ്.എല്‍സി ബുക്കിലും പ്രായം തിരുത്തിയെന്നും വ്യാജരേഖയില്‍ സിഡബ്‌ള്യുസി ചെയര്‍മാന്‍ ഒപ്പു വച്ചെന്നും കണ്ടെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button