NewsInternational

വിമാനയാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ അറിയിപ്പ്

വിമാനയാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ അറിയിപ്പ്.  ഹീത്രോ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പുതിയ ടെര്‍മിനല്‍ നിലവില്‍ വന്നു. ഏതാനും മാസമായി ഈ സംവിധാനം നിലവില്‍ വന്നെങ്കിലും ഈസ്റ്റര്‍ അവധി പ്രമാണിച്ചു നൂറു കണക്കിന് മലയാളികള്‍ യാത്ര ചെയ്യാനിരിക്കെ ടെര്‍മിനല്‍ മാറ്റം ശ്രദ്ധിക്കാന്‍ ഇടയില്ല എന്ന് വ്യക്തമാണ്. അനാവശ്യ സമയ നഷ്ടം ഒഴിവാക്കാന്‍ ടെര്‍മിനല്‍ മാറ്റം യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ദിവസേനെ എട്ടോളം വിമാനങ്ങളുടെ വരവും പോക്കുമാണ് ഹീത്രോവില്‍ എയര്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നത്. ഇതില്‍ രണ്ടു ഡല്‍ഹി ഫ്ളൈറ്റുകളും ഒരു മുംബൈ സര്‍വീസും ഉള്‍പ്പെടുന്നു. കൂടാതെ ആഴ്ചയില്‍ നാല് വീതം അഹമ്മദാബ്ദിനും മൂന്നു ന്യൂയോര്‍ക്ക് വിമാനങ്ങളും ആണ് എയര്‍ ഇന്ത്യ ഹീത്രോവില്‍ നിന്നും  സര്‍വിസ് നടത്തുന്നത്.

ഈ സര്‍വീസുകളില്‍ ഏകദേശം ആയിരത്തോളം യാത്രക്കാര്‍ ആണ് ദിവസവും പറക്കുന്നത്. മാത്രമല്ല, എയര്‍ ഇന്ത്യയുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന സ്റ്റാര്‍ അലയന്‍സിന്റെ ഭാഗമായ എയര്‍ കാനഡ, ലുഫ്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയൊക്കെ ടെര്‍മിനല്‍ രണ്ടില്‍ നിന്നും പ്രവര്‍ത്തിക്കുന്നതും മാറ്റത്തിനു കാരണമാണ്. ഇതോടെ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് കണക്ടറ്റഡ് വിമാനത്തെ ആശ്രയിക്കണെമെങ്കില്‍ ബസിനെയോ ട്രെയിനെയോ തേടി അലയേണ്ടതില്ല. മുന്‍പ് ഒരു ടെര്‍മിനലില്‍ നിന്നും മറ്റൊരു ടെര്‍മിനല്‍ തേടിയുള്ള യാത്ര ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന സാഹചര്യം കൂടിയാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്. സ്റ്റാര്‍ അലയന്‍സുമായി സഹകരിക്കുന്ന 24 വിമാന കമ്പനികള്‍ക്ക് ടെര്‍മിനല്‍ ടു സേവനം പ്രയോജനപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button