NewsIndia

ചൈനയുടെ ഭീഷണികളെ എതിര്‍ത്ത് ദലൈലാമയെ ഇന്ത്യ സ്വീകരിക്കും

ഡൽഹി: ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമയെ സ്വീകരിക്കുവാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. അരുണാചല്‍ പ്രദേശിലാണ് ദലൈലാമയെ സ്വീകരിക്കുന്നത്. ഇന്ത്യ ചൈനയുടെ ഭീഷണികള്‍ തള്ളിക്കളഞ്ഞാണ് ദലൈലാമയെ സ്വീകരിക്കുന്നത്. എപ്രില്‍ ആദ്യം അരുണാചല്‍ പ്രദേശിലെത്തുന്ന ദലൈലാമയെ സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജിജു വ്യക്തമാക്കി.

ഇന്ത്യയുടെ ഈ നീക്കം നയതന്ത്രബന്ധത്തെ ബാധിക്കുമെന്നാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടകാരിയായ വിഘടനവാദിയെന്നാണ് ദലൈ ലാമയെ ചൈന വിശേഷിപ്പിക്കുന്നത്. ദലൈലാമക്ക് ഇന്ത്യയില്‍ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നാണ് ചൈന കരുതുന്നത്. ചൈന അരുണാചല്‍ പ്രദേശില്‍ അവകാശം ഉന്നയിക്കവേയാണ് ദലൈലാമയുടെ സന്ദര്‍ശനമെന്നത് ചൈനയെ തീര്‍ത്തും പ്രതിസന്ധിയിലാഴ്ത്തുന്നു. ഒരു മത നേതാവെന്ന നിലയില്‍ ഒരു രാജ്യത്തെ സര്‍ക്കാരിന്റെ അനുവാദം ലഭിച്ചാല്‍ ആര്‍ക്കും സന്ദര്‍ശനം സാധിക്കുമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

ദലൈലാമയുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടിബറ്റന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്താവായ കിരണ്‍ റിജ്ജു അരുണാചലില്‍ ലാമയെ സ്വീകരിക്കുവാന്‍ എത്തുന്നത്. ബുദ്ധിസ്റ്റ് തവാങ്ങ് ആശ്രമം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാമ സന്ദര്‍ശിക്കുവാന്‍ തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button