KeralaNattuvarthaNews

പാതിരിക്ക് ശേഷം യുവ പൂജാരിയും പീഡനത്തിന് പിടിയില്‍

തൊടുപുഴ ; പാതിരിക്ക് ശേഷം യുവ പൂജാരിയും പീഡനത്തിന് പിടിയില്‍. പട്ടിക വർഗ്ഗവിഭാഗത്തിൽ പെട്ട മദ്ധ്യവയസ്കയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുണ്ടക്കയം മടുക്കാവള്ളിക്കാട്ടിൽ വൈശാഖ് (20) എന്ന ശാന്തിക്കാരനാണ് പോലീസ് പിടിയിലായത്.

ഒരു മാസം മുമ്പാണ് സംഭവം നടന്നത്. താത്‌കാലിക ക്ഷേത്ര ശാന്തിക്കാരനായി ഒഴിവുള്ള സ്ഥലങ്ങളിൽ പ്രതി പോകാറുണ്ട്. ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ഒരു ദിവസത്തെ ശാന്തി പണിക്കെത്തിയ പ്രതി പുറക് വശത്തെ ഒഴിഞ്ഞ മുറിയിൽ വെച്ച് തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു.

ആദ്യ ഘട്ടത്തിൽ സംഭവം പുറത്ത് പറയാത്ത സ്ത്രീ പിന്നീടുണ്ടായ മനോ വിഷമത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ഭൂമികയിലെത്തി വിവരം പറഞ്ഞു.ഉടൻ തന്നെ ഭൂമിക അധികൃതർ സ്ത്രീയെ ഇടുക്കി വനിതാ സെല്ലിലേക്ക് അയ്യക്കുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധന നടത്തിയ ശേഷം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button