NewsInternational

ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ചൈനയുടെ വിമാനത്താവള വികസനം

ബെയ്ജിങ് : ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്ന്, ടിബറ്റിലെ രണ്ടാമത്തെ വലിയ വിമാനത്താവള ടെര്‍മിനല്‍ ചൈന തുറന്നു. അരുണാചല്‍പ്രദേശിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന നയിഞ്ചി മെയിന്‍ലിങ് വിമാനത്താവളത്തിന്റെ ഭാഗമായി തുറക്കുന്ന ആറാമത്തെ പുതിയ ടെര്‍മിനല്‍ ആണിത്. ടിബറ്റില്‍ റോഡ്, റെയില്‍, വ്യോമയാന മേഖലയില്‍ നടത്തുന്ന വിപുലമായ വികസനപ്രവര്‍ത്തനങ്ങള്‍ ചൈനീസ് സൈന്യത്തിനും നേട്ടമായിത്തീരും. ഇക്കാരണത്താല്‍ അതിര്‍ത്തിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനു സമീപവര്‍ഷങ്ങളില്‍ ഇന്ത്യയും മുന്‍തൂക്കം നല്‍കുന്നു. നയിഞ്ചി മെയിന്‍ലിങ് വിമാനത്താവളം 10,300 ചതുരശ്ര മീറ്ററിലാണ്. ടിബറ്റിന്റെ തെക്കുകിഴക്ക് സമുദ്രനിരപ്പില്‍നിന്നു 2950 അടി ഉയരത്തിലാണിത്. ടിബറ്റിലെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമാണ്. 2020 ആകുമ്പോഴേക്കും ഇതുവഴി പ്രതിവര്‍ഷം 7.5 ലക്ഷം യാത്രക്കാരും മൂവായിരം ടണ്‍ ചരക്കും കൈകാര്യം ചെയ്യാനാകുമെന്നാണു പ്രതീക്ഷ. 2006ലാണു വിമാനത്താവളം തുറന്നത്.

shortlink

Post Your Comments


Back to top button