KeralaNews

വാളയാറില്‍ മരിച്ച രണ്ടു പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായി : അടുത്ത ബന്ധു കസ്റ്റഡിയില്‍

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ ബന്ധുവിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വാളയാറില്‍ മരിച്ച രണ്ടു പെണ്‍കുട്ടികളും ബലാത്സംഗത്തിന് ഇരയായെന്ന് തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത് കുമാര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. ശരണ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കും.ജനുവരിയില്‍ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് ഇന്നു പോലീസിന് മൊഴി നല്‍കിയിരുന്നു. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്.

ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നല്‍കിയിട്ടുണ്ട്. മൂത്തമകള്‍ ജനുവരി 13നും ഒമ്പതുകാരിയായ ഇളയമകള്‍ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ചത്. ഇരുവരും ഒരേ സ്ഥാനത്താണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വാര്‍പ്പു പണിക്കാരായ ദമ്പതികള്‍ ജോലികഴിഞ്ഞു മടങ്ങിവരുന്നതിനു ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് രണ്ടു കുട്ടികളുടെയും മരണം നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button