Kerala

യത്തീംഖാന പീഡനത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

കല്‍പ്പറ്റ : വയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. പതിനഞ്ച് വയസിനു താഴെയുളള പെണ്‍കുട്ടികളെ അനാഥാലയത്തിന് സമീപത്തുളള കടയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ പുറത്തുപോകുന്ന അവസരങ്ങളില്‍ മധുരപലഹാരങ്ങള്‍ നല്‍കി കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ കല്‍പറ്റ പൊലീസ് കസറ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. പുറത്ത് ഇനിയും പ്രതികളുണ്ടെന്നാണ് പോലീസില്‍നിന്നു ലഭിക്കുന്ന സൂചന. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസിനു പുറത്ത് ഹോസ്റ്റല്‍ സൗകര്യമൊരുക്കിയതിന് യതീംഖാനാ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button