Kerala

കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമം ; കൃത്രിമ മഴ പെയ്യിക്കുന്ന വിധം

തിരുവനന്തപുരം : വരള്‍ച്ച രൂക്ഷമായതോടെ കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചു. മേഘപടലങ്ങളിലെ നീരാവിയെ രാസവസ്തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റി കൃത്രിമ മഴ പെയ്യിക്കുന്ന രീതി ഇതിനകം അനേകം രാജ്യങ്ങളാണ് പരീക്ഷിച്ചിട്ടുള്ളത്.

മഴക്കാറായി രൂപപ്പെടാന്‍ സാധ്യതയുള്ള മേഘപടലങ്ങളെ റഡാറിന്റെ സഹായത്തോടെ കണ്ടെത്തുന്നു. പൊട്ടാസ്യം അയഡൈഡ്, അമോണിയം ക്ലോറൈഡ് പോലുള്ള രാസവസ്തുക്കള്‍ വിമാനത്തില്‍ ഈ മേഘക്കൂട്ടത്തിലേക്ക് എത്തിക്കുന്നു. അരകിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള മേഘങ്ങളില്‍ വിമാനത്തില്‍ നിന്നു രാസവസ്തു വിതറുന്നു. നീരാവി ഈ മേഘക്കൂട്ടത്തില്‍ പറ്റിപ്പിടിച്ച് ഘനീഭവിക്കുന്നു. സില്‍വര്‍ അയഡൈഡ് പോലുള്ള രാസവസ്തുക്കള്‍ വിതറുന്നതോടെ ജലകണികകള്‍ ഒന്നിച്ചുചേര്‍ന്ന് ഭാരം കൂടി മഴത്തുള്ളികളായി പെയ്യുന്നു.

ഫെബ്രുവരി അവസാനം മൂന്ന് ദിവസത്തിനിടയില്‍ 12 തവണ പരീക്ഷണം നടത്തിയ യുഎഇ ഈ വര്‍ഷം തുടങ്ങിയ ശേഷം 58 തവണയും ക്ളൗഡ് സീഡിംഗ് നടത്തി. ഫെബ്രുവരി 26 ന് കനത്ത മഴ പെയ്യുകയും ഫുജെയ്റയില്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ അധിക മഴ കിട്ടാനും ഇടയാക്കിയിരുന്നു. അബുദാബി, ദുബായ് അതിര്‍ത്തിയായ അല്‍ ഫഖയില്‍ 24 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

shortlink

Related Articles

Post Your Comments


Back to top button