Latest NewsIndia

ആളില്ല വിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍ : ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. (ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍-എച്ച്‌.എസ്.ടി.ഡി.വിഎന്നറിയപ്പെടുന്ന വിമാനം ഇതിന് മുമ്പ് ചൈന പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് ഇത് (ഡി.ആര്‍.ഡി.ഒ.) ആദ്യമായി വിജയകരമായി പരീക്ഷിച്ചത്.

വിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തില്‍ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്. ബുധനാഴ്ച രാവിലെ 11.25-ന് ഒഡിഷ തീരത്തോട് ചേര്‍ന്ന ഡോ. അബ്ദുല്‍കലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് ഡി.ആര്‍.ഡി.ഒ. ആദ്യമായി വിജയകരമായി പരീക്ഷിച്ചത്.

സ്ക്രാംജെറ്റ് എന്‍ജിനോടെയാണ് ഈ വിമാനം പ്രവര്‍ത്തിക്കുക.20 സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. പരീക്ഷണം വിജയം കൈവരിച്ചതോടെ വിമാനം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button