Kerala

മറൈന്‍ ഡ്രൈവിലെ ഗുണ്ടായിസം: രൂക്ഷ വിമര്‍ശനവുമായി സുധീരന്‍

കൊച്ചി: മറൈന്‍ ഡ്രൈവില്‍ കമിതാക്കളെ കൈകാര്യം ചെയ്ത ശിവസേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ശിവസേനയുടെ ഗുണ്ടായിസം അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന പ്രവര്‍ത്തകര്‍ യുവതീ-യുവാക്കളെ ആക്രമിക്കുമ്പോള്‍ ഇടപെടാതിരുന്ന പോലീസിനെതിരെ നടപടി വേണമെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, മറൈന്‍ ഡ്രൈവില്‍ കണ്ടത് പോലീസിന്റെ പിടിപ്പുകേടാണെന്നും കുറ്റക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

വൈകിട്ട് നാലുമണിയോടെയാണ് ശിവസേന പ്രവര്‍ത്തകര്‍ സംഘമായെത്തി മറൈന്‍ ഡ്രൈവിലെ നടപ്പാതയില്‍ ഒന്നിച്ചിരുന്ന യുവതീ-യുവാക്കളെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button