India

മതപരിവര്‍ത്തനം: ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: അമേരിക്കന്‍ സംഘടനയ്ക്ക് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വന്‍തോതിലുള്ള മതപരിവര്‍ത്തനമാണ് ഇതിനു കാരണമായത്. കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനമാണ് നിരോധിച്ചത്. അമേരിക്കയിലെ കൊളറാഡോയിലാണ് കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ആസ്ഥാനം.

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുക, സൗജന്യ വിദ്യാഭ്യാസം നല്‍കുക എന്നീ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലായിരുന്നു മതപരിവര്‍ത്തനം നടന്നത്. 48 വര്‍ഷമായി ഇവര്‍ മതംമാറ്റങ്ങള്‍ നടത്തിവരികയാണ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഈ സ്ഥാപനത്തിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിരുന്നത്.

കണക്കില്ലാതെ വിദേശ ഫണ്ട് കൊണ്ടുവന്ന് മതപരിവര്‍ത്തനമടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്കെതിരെ ഏറെ നാളായി കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button